തൃശൂര്‍: വീട്ടുവളപ്പിലെ തേക്ക് മുറിക്കുന്നതിന് കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍.
കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കും വില്ലേജ് ഓഫീസര്‍ ഇന്‍ ചാര്‍ജുമായ വേലൂര്‍ എടക്കളത്തൂര്‍ വീട്ടില്‍ ചന്ദ്രനെയാണ് (54) കൈക്കൂലി കേസില്‍ ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസര്‍ വകുപ്പ്തല പരിശീലനത്തിനായി അവധിയിലായതിനാല്‍ ചന്ദ്രനായിരുന്നു ചുമതല വഹിച്ചിരുന്നത്.
55,000 രൂപ വില വരുന്ന തേക്ക് തടി മുറിക്കുന്നതിനായി കമറുദ്ദീന്‍ എന്നയാള്‍ അപേക്ഷ നല്‍കുന്നതിനായി ആദ്യം സമീപിച്ചപ്പോള്‍ ചന്ദ്രന്‍ രണ്ടായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു.പിന്നീടത് പതിനായിരം രൂപയായി. അതോടെ കമറുദ്ദീന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.