NEWS

ബ്രിട്ടനുവേണ്ടി നന്നായി പ്രവൃത്തിക്കാന്‍ മരുമകനു കഴിയുമെന്ന് ഇന്‍​ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി

ലണ്ടൻ :ബ്രിട്ടനുവേണ്ടി നന്നായി പ്രവൃത്തിക്കാന്‍ മരുമകനു കഴിയുമെന്ന് ഇന്‍​ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി.
മരുമകന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന സാഹചര്യത്തിലാണ് നാരായണ മൂര്‍ത്തിയുടെ പ്രസ്താവന.
‘ഋഷിയെ അഭിനന്ദിക്കുന്നു. അയാളുടെ വിജയത്തില്‍ അഭിമാനിക്കുയാണിപ്പോള്‍. എനിക്ക് ഉറപ്പിച്ച്‌ പറയാന്‍ കഴിയും ബ്രിട്ടനിലെ ജനയ്ക്ക് വേണ്ടി അയാള്‍ നല്ലത് ചെയ്യാന്‍ കഴിയും ‘-​​​ നാരായണ മൂര്‍ത്തി പറഞ്ഞു.

ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള നാല്‍പ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തിയുടേയും മകളായ അക്ഷതാ മൂര്‍ത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി.

 

Signature-ad

 

2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

Back to top button
error: