NEWS

നിലമ്പൂർ റോഡ്-ചാമരാജ് നഗർ റെയിൽപ്പാത നിർമ്മിക്കണം

മലപ്പുറം: കേരളാ അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന കർണാടക സംസ്ഥാനത്തെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് ചാമരാജ് നഗർ.ചാമരാജ് നഗറിൽ നിന്ന് ഉച്ച തിരിഞ്ഞ് മൂന്നരക്ക് പുറപ്പെടുന്ന ചാമരാജ് നഗർ തിരുപ്പതി എക്സ്പ്രസ്സ് വൈകിട്ട് 04. 45 ന് മൈസൂരിലും രാത്രി 08 .15  ഓടെ KSR ബാംഗ്ലൂർ സിറ്റി ജംഗ്ഷനിലും എത്തും.
അതായത് കേവലം നാലര – അഞ്ച് മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ ഓടി എത്താവുന്ന ഡെസ്റ്റിനേഷൻ. ഏതാണ്ട് നൂറു കിലോമീറ്റർ (ഏരിയൽ ഡിസ്റ്റൻസ്) മാത്രം ദൂരമേയുള്ളൂ കേരളത്തിലെ നിലമ്പൂർ റോഡ് സ്റ്റേഷനുമായി ചാമരാജ് നഗറിന്.
 അപ്പോൾ ഇപ്പറഞ്ഞ സ്ഥലം നിലമ്പൂർ വഴി ഷൊർണ്ണൂരുമായി ബന്ധിപ്പിക്കപ്പെട്ടാൽ 200 കിലോമീറ്ററിൽ താഴെ മാത്രമെ വരികയുള്ളൂ. അത്തരത്തിലൊരു പാത യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് ബാംഗ്ലൂർ ഓടിയെത്താൻ 6-7 മണിക്കൂർ  മതിയാകുമെന്നർഥം.
നിർദ്ദിഷ്ട നിലമ്പൂർ – നഞ്ചൻകോട്  പാത ഏതാണ്ട് അട്ടിമറിക്കപ്പെട്ട സ്ഥിതിക്ക് നിലമ്പൂർ റോഡ് – ചാമരാജ് നഗർ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാതയ്ക്കായി ജനപ്രതിനിധികൾ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.

Back to top button
error: