NEWS

നാലു വർഷമായിട്ടും കവർ പോലും പൊട്ടിക്കാത്ത എക്സ്റേ മെഷീനുകൾ

പത്തനംതിട്ട: പ്രശ്നങ്ങളെ കണ്ടെത്താനുള്ളതാണ് എക്സ്റേ.പക്ഷെ റാന്നി പെരുനാട് ഗവൺമെന്റ് ആശുപത്രിയിലെ  എക്സ്റേ മെഷീന്റെ തന്നെ പ്രശ്നം കണ്ടെത്തേണ്ട ഗതികേടിലാണ് ഇവിടുത്തുകാർക്ക്

ഫോട്ടോയിൽ കാണുന്നത് പെരുനാട് ഗവ. ആശുപത്രിയിലെ എക്സ്-റേ റൂം ആണ്. ഇത് തുറക്കാറില്ല…. കാരണം എക്സറേ ഇല്ലാത്തതല്ല. ഈ മുറിയിൽ രണ്ട് എക്സറേ മെഷീനുകൾ ഉണ്ട്… പക്ഷേ രണ്ടിന്റെയും കവർ പോലും പൊട്ടിക്കാതെ നാല് വർഷമായി ഈ മുറിയിൽ സൂക്ഷിക്കുന്നു.

എന്താണ് ഈ എക്സ്-റേ മെഷീനുകൾ സ്ഥാപിക്കാത്തത് എന്ന് അന്വേഷിച്ചപ്പോൾ ചില സാങ്കേതിക തടസ്സം എന്നാണ് അറിയാൻ കഴിഞ്ഞത്. 4 വർഷമായിട്ടും പരിഹരിക്കുവാൻ കഴിയാത്ത സാങ്കേതിക തടസ്സം !!
എന്തൊരു ഉത്തരവാദിത്വം……!!!
ശബരിമല തീർത്ഥാടനം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയാണിത്.

Back to top button
error: