ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അന്നമ്മയുടെ സഹോദരീപുത്രിയുടെ മകന് റിഞ്ചു സാമിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.
റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങള്‍ ഉള്ള റിഞ്ചു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ചെന്നൈയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനായിരുന്ന റിഞ്ചു മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പാണു നാട്ടിലെത്തിയത്.