CrimeNEWS

ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

അബുദാബി: ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടര മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ് (56.3 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ) പിഴയുമാണ് ശിക്ഷ.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തടവോ പിഴ ശിക്ഷയോ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വരും. അതേസമയം ഓണ്‍ലൈന്‍ ഭീഷണികളും ബ്ലാക്‌മെയിലിങും സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Back to top button
error: