ദില്ലി : ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
തലസ്ഥാനത്ത് പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് 5,000 രൂപ വരെ പിഴയും സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദീപാവലി ഉള്‍പ്പെടെ ജനുവരി 1 വരെ എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനം, വില്‍പന, ഉപയോഗം എന്നിവയ്ക്ക് നഗര സര്‍ക്കാര്‍ സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.