KeralaNEWS

കാറും ബസുമായി കൂട്ടിയിടിച്ചു; വാവാ സുരേഷിന് പരുക്ക്

തിരുവനന്തപുരം: വാവാ സുരേഷിന് വാഹനാപകടത്തില്‍ പരുക്ക്. സുരേഷ് സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സുരേഷ്. മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് സുരേഷിന്‍െ്‌റ കാര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

സുരേഷിന്റെ മുഖത്താണ് പരുക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ്.

 

Back to top button
error: