CrimeNEWS

ബൈക്കില്‍ തമിഴ്‌നാട്ടിലെത്തി മാല മോഷണം: കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍, 17 പവന്‍ പിടിച്ചെടുത്തു

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ പല സ്ഥലങ്ങളിലായി ബൈക്കിലെത്തി മാല മോഷണം നടത്തിയ മൂന്ന് കൊലലം സ്വദേശികള്‍ പിടിയില്‍. പരവൂര്‍ സ്വദേശി ഫര്‍ജാസ് (20), അയത്തില്‍ വടക്കേവിള സെയ്ദലി (23), തട്ടാമല പറയന്‍കുഴി മഹീന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

തക്കലയില്‍ സ്‌കൂട്ടിയില്‍ വന്ന സ്ത്രീയെ തടഞ്ഞുനിറുത്തി ബൈക്കിലെത്തിയ രണ്ടുപേര്‍ മാല കവര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കവെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍നിന്ന് 17 പവന്‍ പിടിച്ചെടുത്തു.

പ്രതികളുടെ പേരില്‍ കന്യാകുമാരി ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ 4 കവര്‍ച്ച കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കൊല്ലം, കൊട്ടിയം, വലിയതുറ പോലീസിന്‍െ്‌റ മൂന്ന് സംഘങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തക്കല സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: