NEWS

അബുദാബി ബിഗ് ടിക്കറ്റ്; ഫ്രീയായി ലഭിച്ച ടിക്കറ്റ് വഴി മലയാളിക്ക് ഒരു കിലോ സ്വര്‍ണ്ണം സമ്മാനം

അബുദാബി: മലയാളിയായ ജയകുമാറും സുഹൃത്തുക്കളായ 18 പേരും ചേര്‍ന്നാണ് അബുദാബിയിലെ ബിഗ് ടിക്കറ്റെടുത്തത്.

2 ടിക്കറ്റെടുത്താല്‍ ഒരെണ്ണം സൗജന്യമായി ലഭിയ്ക്കും. ഇങ്ങനെ ഫ്രീയായി ജയകുമാറിന് ലഭിച്ച ടിക്കറ്റിനാണ് ഒരു കിലോ സ്വര്‍ണ്ണം ലഭിച്ചത്. പ്രതിവാര നറക്കെടുപ്പില്‍ ഈ മാസം സമ്മാനം നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരന്‍ കൂടിയാണ് ജയകുമാര്‍.

 

 

അബുദാബിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്  ജയകുമാര്‍. 2019 മുതല്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ്. ഒടുവില്‍ ഫ്രീയായി ലഭിച്ച ടിക്കറ്റിലൂടെ സ്വര്‍ണ്ണം തേടിയെത്തുകയായിരുന്നു. നവംമ്ബര്‍ മൂന്നാം തിയതിയുളള നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹം നേടാനുളള അവസരവും ഇതോടൊപ്പം ജയകുമാറിന് ലഭിക്കും.

Back to top button
error: