KeralaNEWS

”എല്ലാം നാടിന്റെ വികസനത്തി?ന് വേണ്ടിയാണല്ലോ…” വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ കൊണ്ടുപോയതില്‍ ഒരു അനൗചിത്യവുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയുടെ ഗുണഫലങ്ങൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ കേരളം പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് സ്വന്തമാക്കാനായതെന്നാണ് വിശദീകരിച്ചത്. അതിനിടയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളടക്കമുള്ളവരെ എന്തുകൊണ്ടാണ്ട് ഔദ്യോഗിക വിദേശയാത്രയിൽ ഉൾപ്പെടുത്തിയതെന്ന ചോദ്യം മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉയർന്നു. കുടുംബാംഗങ്ങൾ പോയതിൽ ഒരു അനൗചിത്യവും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മാധ്യമങ്ങൾ ഏതിലാണ് ഊന്നൽ നൽകുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, കേരളത്തിന് നേട്ടമുണ്ടാക്കാനായി നടത്തിയ ഔദ്യോഗികയാത്രയെ ചിലർ ഉല്ലാസയാത്രയെന്നും ധൂർത്തെന്നും വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്നും അഭിപ്രായപ്പെട്ടു. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങൾ എന്താണ് കാണാത്തതെന്ന് ചോദിച്ച പിണറായി വിജയൻ മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാൻ നോക്കുന്ന ചിത്രമല്ല സർക്കാരിനെ കുറിച്ചും കേരളത്തെ കുറിച്ചും പുറത്തുള്ളതെന്നും വിവരിച്ചു.

Check Also
Close
Back to top button
error: