NEWS

നവി മുംബൈയിൽ മലയാളി യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നവി മുംബൈ: മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഖോപ്പർഖൈർണയിൽ  ഫ്ളാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുംബെയിൽ ഹിന്ദുജ ആശുപത്രിയിൽ 9 വർഷമായി കേത്ത് ലാബിൽ ജോലി ചെയ്തുവരുന്ന കൊല്ലം ജില്ലയിൽ അഞ്ചൽ സ്വദേശിയായ സദാനന്ദൻ ആണ് മരിച്ചത്. 36 വയസ്സായിരുന്നു

പോലീസ് എത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നവീ മുംബെയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

 

 

സദാനന്ദന്റെ ഭാര്യ സൗദി അറേബ്യയിൽ നഴ്‌സ് ആയി ജോലി നോക്കുകയാണ്.മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ജന്മനാട്ടിലേക്ക് അയക്കുവാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് സാമൂഹിക പ്രവർത്തക ലൈജി വർഗീസ് അറിയിച്ചു.

Back to top button
error: