ശ്രീകാര്യം: സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കഴക്കൂട്ടം അൽ-ഉദുമാൻ സ്കൂളിലെ അധ്യാപികയും കുളത്തൂർ എസ്.എൻ. നഗർ ആർ.ബി. സദനത്തിൽ പരേതനായ ഷിജുവിന്റെ ഭാര്യയുമായ ആഷ്മി ഹരിദാസ് (41) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ വീട്ടിൽ മുറ്റം വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആഷ്മിൻ ഏക മകനാണ്.