KeralaNEWS

കേരളത്തില്‍ 20 ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനഃരാരംഭിച്ചു. ഈ മാസം 28-നുള്ളില്‍ 20 വണ്ടികളില്‍ക്കൂടി ഡി-റിസര്‍വ്ഡ് കോച്ച് തുടങ്ങും. കോവിഡിനു മുന്‍പ് 21 വണ്ടികളിലുണ്ടായിരുന്നു .

ജനറല്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയില്‍വേ ചില കോച്ചുകള്‍ ഡി-റിസര്‍വ്ഡായി സംവരണം ചെയ്തത്. സ്റ്റേഷനില്‍നിന്ന് പകല്‍സമയത്ത് ടിക്കറ്റെടുക്കാം. സ്ലീപ്പര്‍ ടിക്കറ്റിനെക്കാള്‍ നിരക്ക് കുറവാണ്. സീസണ്‍ ടിക്കറ്റുകാര്‍ക്കും കോച്ചില്‍ കയറാം. ചുരുങ്ങിയ എക്സ്പ്രസ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസര്‍വ്ഡ് കോച്ചില്‍ 65 രൂപ മതി. സൂപ്പര്‍ഫാസ്റ്റില്‍ സ്ലീപ്പറിന് 175 രൂപയും ഡി- കോച്ചില്‍ 95 രൂപയുമാണ്.

Back to top button
error: