CrimeNEWS

ദേശവിരുദ്ധ പ്രവർത്തനം: പൊലീസുകാരൻ ഉൾപ്പെടെ അഞ്ച് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

ജമ്മു: ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനും ബാങ്ക് മാനേജറും ഉൾപ്പെടെയുള്ള അഞ്ച് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടതായി ഭരണകൂട വക്താവ് അറിയിച്ചത്. ആർട്ടിക്കിൾ 311 പ്രകാരം സംസ്ഥാനത്തെയോ കേന്ദ്ര സർക്കാറിന്റെയോ ജീവനക്കാരെ പിരിച്ചുവിടാൻ ഭരണകൂടനത്തിന് അധികാരമുണ്ട്. ഈ ഭരണഘടനാ അധികാര പ്രകാരമാണ് അഞ്ചുപേരെയും പിരിച്ചുവിട്ടതെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.

ആരോപണ വിധേയരായ ജീവനക്കാരുടെ പ്രവർത്തനങ്ങൾ സുരക്ഷാ സേനയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. അവർ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ സുരക്ഷാ താൽപര്യങ്ങൾക്ക് എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നതായി അഡ്മിനിസ്ര്ടേഷൻ വക്താവ് പറഞ്ഞു.

Signature-ad

ബാരാമുള്ള സെൻട്രൽ കോർപ്പറേറ്റീവ് ബാങ്ക് മാനേജേർ, അഫാഖ് അഹമ്മദ് വാണി, ജമ്മു കശ്മീർ പൊലീസ് ഓക്സിലറി വിങ്ങിലെ തൻവീർ സലീം ദാർ, വില്ലേജ് ലെവൽ വർക്കർ സയീദ് ഇഫ്തിഖാർ അൻറാബി, ജൽ ശക്തി ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ ഇർഷാദ് അഹ്മദ് ഖാൻ, പബ്ലിക് ഹെൽത്ത് എഞ്ചിനിയറിങ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് ലൈൻമാൻ അബ്ദുൽ മോമിൻ പീർ എന്നിവർക്കെതിരെയാണ് നടപടി.

Back to top button
error: