കൊല്ലം :പുനലൂര്‍-നാഗര്‍കോവില്‍ ട്രെയിനിന്റെ ബോഗികള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നു യാത്രക്കാര്‍ ദുരിതത്തിലായി.
അഞ്ച് ബോഗികള്‍ മാത്രമാണ് നിലവിലുള്ളത്.ഇതോടെ നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ട്രെയിനില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞു മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ട അവസ്‌ഥയാണ്.
രാവിലെ 6.30 പുനലൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ കോളജിലും ആര്‍.സി.സിയിലും മറ്റ് ആശുപത്രികളില്‍ പോകുന്നവര്‍ക്കുമടക്കം ഏറെ ഉപകാരപ്രദമാണ് ഈ സര്‍വീസ്. നിറയെ യാത്രക്കാരുമുണ്ട്.
ഇതുവഴിയുള്ള മിക്ക സര്‍വീസിനും പതിമൂന്ന് മുതല്‍ പതിനഞ്ച് ബോഗികള്‍ വരെ ഉള്ളപ്പോഴാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ ജനപ്രിയ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ അധികൃതരുടെ അവഗണന.