ഡല്‍ഹി: ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് ട്രെയിന്‍ അടുത്തമാസം 10-ന് സര്‍വീസ് ആരംഭിക്കും.
ചെന്നൈ- ബെംഗളൂരു- മൈസൂര്‍ റൂട്ടിലാണ് ആദ്യ സര്‍വ്വീസ് നടത്തുക. രാജ്യത്തെ സെമി- ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്റെ അഞ്ചാമത്തെ റൂട്ടാണിത്.
2019ല്‍ ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ നാലാമത്തെ റൂട്ടായ ഹിമാചല്‍ പ്രദേശ്- ന്യൂഡല്‍ഹി സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ഡല്‍ഹി- കാണ്‍പുര്‍- അലഹബാദ്- വാരാണസി റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചത്.