CrimeNEWS

‘ചാത്തന്‍ സേവ’യുടെ പേരില്‍ ഏഴു പവനും ഒരു ലക്ഷവും കവര്‍ന്നു, ഉപ്പള സ്വദേശിക്കെതിരേ കേസ്

കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ പേരില്‍ വീട്ടിലെത്തിയയാള്‍ സ്വര്‍ണവും പണവും മോഷ്ടിച്ച് കടന്നെന്ന പരാതിയില്‍ കാസര്‍ഗോഡ് സ്വദേശിക്കെതിരേ കേസെടുത്തു. ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. തിക്കോടി കോടിക്കലില്‍ വാടകയ്ക്കു താമസിക്കുന്ന മദ്രസാ അധ്യാപകന്‍ ഇസ്മയിലിന്റെ (37) ഏഴരപവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

പാലക്കാട് ആലത്തൂര്‍ വാവലിയപുരം മാട്ടുമല സ്വദേശിയായ ഇസ്മയില്‍ ഏറെക്കാലമായി തിക്കോടി കോടിക്കല്‍ പ്രദേശത്താണ് ജാലി ചെയ്യുന്നത്. നാലു മാസം മുന്‍പായിരുന്നു മുഹമ്മദ് ഷാഫി, ഇസ്മയിലിന്റെ അടുത്തെത്തിയത്. ഈ സമയം ഇസ്മയില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാത്രമല്ല കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്നു. ഈ പ്രയാസങ്ങള്‍ മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ഇസ്മയിലിന്റെ വീടനടുത്ത് മുറിയില്‍ താമസിച്ച ഷാഫി ഇയാള്‍ക്ക് ചില്ലറ സഹായങ്ങളൊക്കെ ചെയ്തിരുന്നു.

Signature-ad

കഴിഞ്ഞ മാസം 22 ന് നിസ്‌കരിക്കാന്‍ എന്ന് പറഞ്ഞാണ് ഇയാള്‍ അധ്യാപകന്റെ വീട്ടില്‍ എത്തിയത്. മുറിക്കുള്ളില്‍ കയറി ഇയാള്‍ വാതിലടക്കുകയായിരുന്നു. തുടര്‍ന്ന് അലമാരയില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടുദിവസം കഴിഞ്ഞ് അധ്യാപകന്റെ ഭാര്യയെ വിളിച്ച ഷാഫി, അധ്യാപകന്റെ വീട്ടില്‍ നിന്ന് ചാത്തന്‍സേവയിലൂടെ ആരോ പണവും സ്വര്‍ണവും കവര്‍ന്നതായി ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞെന്നും രണ്ട് ദിവസത്തിനുള്ളില്‍ പണവും സ്വര്‍ണവും തിരികെ ലഭിക്കുമെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ഇവര്‍ തിരിച്ചറിഞ്ഞത്. ഇലന്തൂര്‍ സംഭവം വാര്‍ത്തയായതോടെയാണ് വീട്ടുകാര്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ ഷാഫിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: