NEWS

അജ്മീരില്‍ ദലിത് യുവതിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റിൽ

അജ്മീർ :രാജസ്ഥാനിലെ അജ്മീരില്‍ ദലിത് യുവതിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റിൽ.

25 വയസുള്ള യുവതിയാണ് തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നയാളാണ് ബലാത്സംഗത്തിന് പിടിയിലായ പൂജാരിയായ സഞ്ജയ് ശര്‍മ്മ. ഇയാള്‍ കുറ്റകൃത്യത്തിന്റെ വീഡിയോ റെക്കോര്‍ഡുചെയ്‌തതായും ആരോപണമുണ്ട്.

 

Signature-ad

 

വീട്ടില്‍ തനിച്ചായ സമയത്താണ് പ്രതിയായ സഞ്ജയ് ശര്‍മ്മ ആദ്യമായി യുവതിയെ ബലാത്സംഗം ചെയ്യുകയും യുവതിയുടെ വീഡിയോ പകര്‍ത്തുകയും ചെയ്തത്. പിന്നീട്, ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പണം തട്ടിയെടുക്കുകയും പിന്നീട് ചിലരുമായി ചേര്‍ന്ന് യുവതിയെ വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് അജ്മീര്‍ നോര്‍ത്ത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഛവി ശര്‍മ്മ പറഞ്ഞു.

Back to top button
error: