NEWS

മദ്യ ലഹരിയില്‍ ഡ്രൈവിംഗ്; കാര്‍  തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

വെള്ളറട: മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.

കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശനിയാഴ്ച്ച അര്‍ദ്ധരാത്രി 12 മണിയോടുകൂടി കുന്നത്തുകാല്‍ ധനുവച്ചപുരംറോഡില്‍ മണിവിളയിലായിരുന്നു സംഭവം. വാഹനം അപകടത്തിൽപ്പെട്ട ശബ്ദം കേട്ട് പരിഭ്രാന്തനായ നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന്സ്ഥലത്തെത്തിയ പാറശാല പൊലീസാണ് വാഹനം ഓടിച്ചയാളെ ആശുപത്രിയിലെത്തിച്ചത്.

അപകടത്തില്‍പെട്ട കെ. എല്‍19 എ 8888 എന്ന നമ്ബറുള്ള കാറിനുള്ളില്‍ മദ്യക്കുപ്പിയും റബറിന്റെ ഒട്ടുകറയും കാണപ്പെട്ടു. തലകീഴായി മറിഞ്ഞ കാറിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ബമ്ബറുകള്‍ ഇളകിത്തെറിച്ച നിലയിലായിരുന്നു.

Signature-ad

 

 

പാതിരാത്രിയായതിനാല്‍ റോഡില്‍ മാറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: