കോട്ടയം: തലയോലപ്പറമ്പില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടികൂടിയത് അതീവസാഹസികമായി. കാണക്കാരി ശാസ്തമംഗലം മാങ്കുഴയ്ക്കല്‍ സ്വദേശി രഞ്ജിത് രാജീവ് (26), ആര്‍പ്പൂക്കര നെല്ലൂന്നിക്കരയില് ചിറയ്ക്കംതാഴ സ്വദേശി കെന്‍സ് സാബു (28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ സിനിമാ രംഗങ്ങളെ വെല്ലുന്നരീതിയിലായിരുന്നു ലഹരിവേട്ട.
എറണാകുളം ഭാഗത്തുനിന്നാണ് രണ്ടുപേരും കാറില്‍ കഞ്ചാവുമായി വന്നത്. ഇവരുടെ വാഹനം വെട്ടിക്കാട്ട്മുക്കില്‍ പോലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതികള്‍ പോലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടുപോയി. തുടര്‍ന്ന് പോലീസ് കാറിനെ പിന്തുടര്ന്നു. ഇതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇതിനിടെ കാറുമായി മുന്നോട്ടുപോയ രണ്ടാമനെ പോലീസ് സംഘം പിന്തുടര്ന്ന് തലയോലപ്പറമ്പ് ജങ്ഷന് സമീപത്തുിന്നു പിടികൂടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.