NEWS

കഞ്ചാവ് വില്‍പനക്കാരന്റെ വീട്ടില്‍ നിന്ന് ബോംബുകളും വടിവാളുകളും കണ്ടെടുത്തു

തൃശൂര്‍: ഇരിങ്ങാലക്കുട അരിപ്പാലത്ത് കഞ്ചാവ് വില്‍പനക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബുകളും വടിവാളുകളും കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും കഞ്ചാവ് കച്ചവടക്കാരാണ്. പ്ലാസ്റ്റിക് കുപ്പികളിലാക്കി കഞ്ചാവ് വീടിനുള്ളില്‍ കുഴിച്ചിട്ടിരിക്കുന്നു. ഇതിനു പുറമെ രണ്ടു നാടന്‍ ബോംബുകളും, വടിവാളും ഇരുമ്ബു വടികളും കിട്ടി.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കഞ്ചാവ് വില്‍പന ഒറ്റുക്കൊടുക്കുന്നവരെ ആക്രമിക്കനാകാം ആയുധങ്ങള്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇതു കണ്ടെടുത്തത്. പിടിയിലായ പ്രതികള്‍ നേരത്തെ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: