NEWS

കന്നുകാലികളെ ഇടിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ തകർന്നു

അഹമ്മദാബാദ്: കന്നുകാലികളെ ഇടിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ തകർന്നു.
ഗാന്ധിനഗർ-മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ കന്നുകാലികൂട്ടവുമായി കൂട്ടിയിടിച്ചാണ് അപകടം.
 ഗുജറാത്തിലെ മണിനഗർ -വട്വ സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെ 11.20-ഓടെയായിരുന്നു സംഭവം.അപകടത്തിൽ ട്രെയിനിന്റെ എൻജിൻ തകർന്നു.
 റെയിൽവേ പാളത്തിലുണ്ടായിരുന്ന കന്നുകാലി കൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. നാല് പശുക്കൾ അപകടത്തിൽ ചത്തതായി റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടം സംഭവിച്ചതിനെ തുടർന്ന് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു.
സെപ്തംബർ 30-നാണ് ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ചവയാണ് വന്ദേഭാരത് ട്രെയിനുകൾ. ഈ റൂട്ടിലുള്ള ട്രെയിനുകളിൽ ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്. വിപരീത ദിശയിൽ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച് സാങ്കേതിക വിദ്യ.

Back to top button
error: