NEWS

എതിർ സ്ഥാനാർഥിയുടെ ഭാര്യയെ കമന്റടിച്ചു; റാന്നിയിൽ ബിജെപി പഞ്ചായത്തംഗത്തെ നാട്ടുകാർ പഞ്ഞിക്കിട്ടു

റാന്നി : കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നോട് മത്സരിച്ചു തോറ്റ സ്ഥാനാർത്ഥിയുടെ ഭാര്യയെ കമന്റടിച്ച ബിജെപി നേതാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു.
ബിജെപി പഞ്ചായത്തംഗമായ  പുതുശ്ശേരിമല ഏഴാം വാര്‍ഡ് മെമ്ബര്‍ അടിച്ചിനാല്‍ നിരവേലില്‍ എ.സ്.വിനോദിനാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. വലതു കണ്ണിന്റെ പുരികത്തില്‍ പരുക്കേറ്റ വിനോദ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികില്‍സ തേടി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡില്‍ വിനോദിനെതിരെ മത്സരിച്ച്‌ തോറ്റ സിപിഐഎം പ്രവർത്തകൻ ബിജുവിന്റെ ഭാര്യയെ കമന്റടിച്ചു എന്നാണ് പരാതി.
എന്നാൽ ഇത് കള്ളമാണെന്ന് വിനോദ് പറയുന്നു.തെരഞ്ഞെടുപ്പില്‍ ജയിച്ച നാള്‍ മുതല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ വകവരുത്താന്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും തന്നെ മർദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടി ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ബിജുവിന്റെ ഭാര്യയുടെ പേരില്‍ തനിക്കെതിരെ പൊലീസില്‍ കള്ള പരാതി നല്കിയതാണെന്നുമാണ് വിനോദ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: