NEWS

പാലക്കാട് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരവും

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്.
കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു മരിച്ച രോഹിത്. കോയമ്ബത്തൂരിലേക്ക് പോകുകയായിരുന്നു.ആലത്തൂര്‍  ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വ്വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു. ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്.

Back to top button
error: