KeralaNEWS

പത്തനംതിട്ടയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി ; കണ്ടെത്തിയത് പൊലീസ് തിരിച്ചിലിൽ

പത്തനംതിട്ട : പത്തനംതിട്ടയിലെ വയ്യാറ്റുപുഴയിൽ നിന്നും കാണാതായ കുട്ടിയെ കിട്ടി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്‌മിയനെയാണ് കണ്ടെത്തിയത്. വീടിന് പുറകിലായുള്ള റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് നടത്തിയ തിരിച്ചലിനിടെയാണ് കണ്ടെത്തിയത്. വൈകിട്ട് മൂന്ന് മണി മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

Back to top button
error: