KeralaNEWS

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടെന്നതില്‍ ഉറച്ചുനില്‍ക്കുന്നു: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍

കൊച്ചി: എ ഐ സി സി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ഇത് പരസ്യമായി പറയുന്നതില്‍ തെറ്റില്ല. ജനാധിപത്യരീതിയിലെ തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും പല നിലപാട് എടുക്കും. മനസാക്ഷി വോട്ട് ചെയ്യുന്ന ആളുടെ മനസിലും ഒരു സ്ഥാനാര്‍ത്ഥിയുണ്ടാവും. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് കൂടുതല്‍ എതിര്‍ക്കുന്നതെന്ന തരൂരിന്‍റെ പരാതിയില്‍ വാസ്‍തവം ഉണ്ടോയെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ ഖാർഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എ ഐ സി സി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഗെക്കായി രമേശ് ചെന്നിത്തല വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ഏഴിന് ഗുജറാത്തിലും എട്ടിന് മഹാരാഷ്ട്രയിലും 9 ,10 തിയ്യതികളിൽ ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിലും ഖാർഗെയ്ക്കൊപ്പം ചെന്നിത്തല ഇറങ്ങും.

Back to top button
error: