CrimeNEWS

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; D.C.C അംഗത്തിനെതിരേ കേസ്

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡി.സി.സി. അംഗം വേട്ടയ്ക്കാട് മധുവിനെതിരെയാണ് പൂജപ്പുര പോലീസ് കേസെടുത്തത്.

നാലുമാസം മുമ്പ് വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് ഫോണിലൂടെയും മറ്റും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയിരുന്നത്. പ്രതിയില്‍നിന്ന് പരാതിക്കാരി നേരത്തെ പണം കടം വാങ്ങിയിരുന്നു. ഈ പണം ആവശ്യപ്പെട്ടാണ് പ്രതി വീട്ടില്‍ വന്നത്. തുടര്‍ന്ന് കുടിക്കാന്‍ വെള്ളം ചോദിക്കുകയും ഇതിനുപിന്നാലെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. എതിര്‍ത്തപ്പോള്‍ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. 2022 ജൂണിലായിരുന്നു പരാതിക്ക്് ആധാരമായ സംഭവം.

Signature-ad

ഇതിനുശേഷം ഫോണിലൂടെ വിളിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നു. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പാര്‍ട്ടിയില്‍ പരാതി നല്‍കുകയും കടമായി വാങ്ങിയ പണം പ്രതിക്ക് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീടും പ്രതി ഉപദ്രവം തുടര്‍ന്നെന്നും വീണ്ടും വീട്ടിലെത്തി അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നുണ്ട്.

 

Back to top button
error: