ലക്നൗ: ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു. ഡോക്ടർമാർ ചേർന്നാണ് അധ്യാപികയെ കൂട്ടബലാൽസംഗം ചെയ്തത്.ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബസ്തിയിലെ സദര്‍ ഹോസ്പിറ്റലിലാണ് സംഭവം. ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നോട് സൗഹൃദം സ്ഥാപിക്കുകയും, നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അധ്യാപിക പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഡോക്ടറെ കാണാൻ ലഖ്നൗവില്‍ നിന്ന് ബസ്തിയിലെത്തിയ അധ്യാപികയെ തന്റെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി ഡോക്ടറും അവിടെയുണ്ടായിരുന്ന മറ്റ് 2 സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പരാതി.