NEWS

മണിമലയിൽ സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

മണിമല: പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ മണിമല കരിമ്ബനക്കുളത്ത് സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം.
മണിമല കൊക്കപ്പുഴ (പുതിയോട്ട്) തങ്കച്ചന്‍ ,ഭാര്യ ഉഷ എന്നിവരാണ് മരിച്ചത് .ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
മണിമലയില്‍ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവര്‍. എതിരെ അമിതവേഗത്തില്‍ വന്ന കാര്‍ ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ചിറ്റാര്‍ സ്വദേശികളുടെതാണ് കാര്‍. തങ്കച്ചന്‍ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.

Back to top button
error: