NEWS

യുവാവ് തൂങ്ങിമരിച്ച നിലയിൽ

റാന്നി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നെല്ലിക്കമൺ കല്ലുപറമ്പിൽ രാജീവ് (40) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കുടുംബ പ്രശ്നമാണ് കാരണം എന്നാണ് വിവരം.രണ്ടുവർഷത്തിലേറെയായി വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്കായിരുന്നു താമസം.രണ്ടു കുട്ടികളുണ്ട്.
റാന്നിയിലെ ഒരു വർക്ക്ഷോപ്പിൽ ഓട്ടോ മെക്കാനിക്കായിരുന്നു.സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Back to top button
error: