തിരുവനന്തപുരം: വിതുര കല്ലാർ വട്ടക്കയത്തിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി.
ബീമാ പള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.
വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചുപേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയാണ് ആദ്യം ഒഴുക്കിൽപ്പെട്ടതെന്നും ഇവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.