ലഖ്നോ: ഉത്തര്‍പ്രദേശില്‍ ദുര്‍ഗാപൂജ പന്തലിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 66 പേര്‍ക്ക് പരിക്കേറ്റു.
രാത്രി 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആരതിക്കിടയിലായിരുന്നു അപകടം. 150ഓളം പേര് അപകടം നടക്കുമ്ബോള്‍ പന്തലിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭദോഹി ജില്ലയില്‍ ഔറായി പോലിസ് സ്റ്റേഷന് സമീപമുള്ള ഏക്താ ക്ലബ് പൂജ പന്തലിലാണ് തീപ്പിടിത്തമുണ്ടായത്. അന്‍കുശ് സോണി എന്ന 12 വയസ്സുകാരന് സംഭവസ്ഥലത്തുവച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
22 പേരെ വാരണാസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരെ മുപ്പതോളം പേരെ സൂര്യ ട്രോമ സെന്റര്‍, ഗോപിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്.