NEWS

ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതായി സംശയം; ചങ്ങനാശേരിയിൽ വീടിന്റെ തറ തുരന്ന് പോലീസിന്റെ പരിശോധന

ചങ്ങനാശേരി :ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോൺക്രീറ്റ് ചെയ്ത് മൂടിയെന്ന് സംശയം.
എ.സി. റോഡിൽ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ വീടിന്റെ തറ തുരന്ന് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.
ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരിയിലേക്ക് എത്തിയത്.

Back to top button
error: