Breaking NewsNEWS

കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ശമ്പളവും നാളെ; ഉറപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക മുഴുവന്‍ നാളെ തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയതായി തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. അടുത്തമാസം മുതല്‍ അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയാണ് നാളെ മുഴുവനായി വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം, സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി.

Signature-ad

ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ സിഐടിയു ഗതാഗതമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജൂലൈ മാസത്തിലെ ശമ്പളത്തിന്റെ 75 ശതമാനം ശമ്പളം വിതരണം ചെയ്തിരുന്നു.

 

 

Back to top button
error: