വ്യാജ കോൾ സെന്റർ നടത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നുമാണ് രണ്ട് മലയാളികളടക്കം 4 പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ഫോണുകളും വ്യക്തി വിവരങ്ങളടങ്ങിയ ഫയലുകളും പിടിച്ചെടുത്തു.
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വങ്ങിയവരെ ലക്കി ഡ്രോ നറുക്കെടുപ്പ് വഴി സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി പണം തട്ടിയെടുത്തു. 12 ലക്ഷം രൂപ നഷ്ടമായ വൈത്തിരി സ്വദേശി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കോൾ സെന്റർ നടത്തിപ്പുകാരായ ബീഹാർ സ്വദേശിയായ സിന്റു ശർമ്മ, തമിഴ്‌നാട് സേലം സ്വദേശി അമന എറണാകുളം സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ അഭിഷേക് അനിൽ, പത്തനംതിട്ട സ്വദേശി
പ്രവീൺ എന്നിവരാണ് റിമാൻഡിലായത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.