NEWS

ഗള്‍ഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്സ് വഴി പരിശീലനം; സെപ്റ്റം.6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്സ് വഴി പരിശീലനം. സെപ്റ്റം.6 വരെ അപേക്ഷിക്കാം.
HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ NICE ACADEMY മുഖാന്തിരമാണ് പരിശീലനം.
ബി.എസ്.സി നഴ്സിംഗും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്സിംഗ് രംഗത്ത് കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്സ് തുകയുടെ 75 ശതമാനം നോര്‍ക്ക റൂട്ട്‌സ് വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 6 നു മുമ്ബ് www.norkaroots.org വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബറായ 1800-425-3939 ല്‍ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: