NEWS

പുൽപ്പള്ളിയിലെ 250 വർഷം പഴക്കമുള്ള പുല്ല് വീട്

വയനാട്:പുൽപ്പള്ളിയിലെ 250 വര്‍ഷം പഴക്കമുള്ള പുല്ല് മേഞ്ഞ വീട് ശ്രദ്ധേയമാകുന്നു.പുൽപ്പള്ളി ചേകാടിക്കടുത്തുള്ള ചേന്ദ്രാത്ത് രാമകൃഷ്ണന്റെ വീടാണ് കാലത്തെ അതിജീവിച്ച്‌ തലയെടുപ്പോടെ നില്‍ക്കുന്നത്.

 പൂര്‍വികര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വീട് ഇപ്പോഴും ഏറെ ശ്രദ്ധ ചെലുത്തിയാണ് രാമകൃഷ്ണൻ കാത്തുസംരക്ഷിക്കുന്നത്.മണ്ണ് പ്രത്യേക അനുപാതത്തില്‍ കുഴച്ചാണ് വീടിന്റെ ഭിത്തികെട്ടി ഉയര്‍ത്തിയിരിക്കുന്നത്. വയ്ക്കോല്‍ മേഞ്ഞ്, ചാണകം മെഴുകിയ വീടിന്റെ മേല്‍ക്കൂര മുളകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും വീട് മേഞ്ഞ് സംരക്ഷിക്കാന്‍ നല്ലൊരു തുക ചെലവ് വരുന്നുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞു. വേനല്‍കാലത്ത് തണുപ്പും മഴക്കാലത്ത് ചൂടും ഈ വീടിന്റെ പ്രത്യേകതയാണ്. പുല്ല് മേഞ്ഞ വീടുകള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുമ്ബോഴും പിതാക്കന്മാര്‍ തനിക്കായി കൈമാറിയ വീട് പൊന്നുപോലെ നോക്കുകയാണ് രാമകൃഷ്ണൻ.

Signature-ad

 

 

പ്രദേശത്ത് മുമ്ബെല്ലാം പുല്ല് മേഞ്ഞ വീടുകള്‍ ധാരാളമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടോ മൂന്നോ വീടുകള്‍ മാത്രമാണ്.

Back to top button
error: