ഛണ്ഡിഗഢ്: ഓടുന്ന ട്രെയിനിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ അക്രമി പുറത്തേക്ക് തള്ളിയിട്ട യുവതി മരിച്ചു.
ഹരിയാനയിലെ ഫത്തേഹബാദിലെ ടൊഹാനയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.റോഹ്ത്തക്കിലെ ലഖൻ മജ്റയിൽനിന്ന് ടൊഹാനയിലേക്കാണ് യുവതി യാത്രചെയ്തിരുന്നത്.അക് രമം നടക്കുമ്പോൾ യുവതിയോടൊപ്പം ഒമ്പതുവയസ്സുള്ള മകനുമുണ്ടായിരുന്നു.
ട്രെയിൻ ടൊഹാന സ്റ്റേഷനിലെത്തിയപ്പോൾ തങ്ങളെ കാത്തുനിൽക്കുകയായിരു ന്ന പിതാവിനോട് മകൻ കരഞ്ഞുകൊണ്ട് സംഭവം വിവരിക്കുകയായിരുന്നു. തുടർന്നാണ് റെയിൽവേ പൊലീസിനെ അറിയിച്ചത്.
പോലീസ് അന്വേഷണത്തിലാണ് സ്റ്റേഷനു കുറച്ചു മാറി ട്രാക്കിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.