ലഖ്നൗ: അഞ്ചാംവിവാഹത്തിനായി എത്തിയ വിവാഹത്തട്ടിപ്പുകാരനെ വിവാഹവേദിയില്‍നിന്ന് പോലീസ് പിടികൂടി. ഇയാളുടെ മറ്റു ഭാര്യമാരും ഏഴു മക്കളും വിവാഹവേദിയിലേക്ക് ഇരച്ചെത്തിയതോടെയാണ് തട്ടിപ്പുകാരന്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഷാഫി അഹമ്മദ് (55) ആണ് മുന്‍ വിവാഹങ്ങഴുടെ വിവരം മറച്ചുവച്ച് അഞ്ചാമതും പുതിയാപ്ല ചമയാന്‍ ഒരുങ്ങിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങ്. എന്നാല്‍ ചടങ്ങിനിടെ ഇയാളുടെ മറ്റു ഭാര്യമാരും മക്കളും വേദിയിലെത്തി. തുടര്‍ന്ന് ഇവര്‍ ഷാഫിയുടെ തട്ടിപ്പുകള്‍ വധുവിന്‍െ്‌റ വീട്ടുകാരോടു വെളിപ്പെടുത്തി. ഇതോടെ വധുവിന്‍െ്‌റ ബന്ധുക്കള്‍ വരനെ കൈാര്യം ചെയ്തു പോലീസില്‍ ഏല്‍പ്പിച്ചു. വരന്റെ മക്കള്‍ വിവരമറിയിച്ചത് പ്രകാരമാണ് സ്ഥലത്തെത്തിയതെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. അതേസമയം, പിതാവ് ചെലവിന് പോലും പണം നല്‍കാറില്ലെന്നും ഇതിനിടെയാണ് വീണ്ടും വിവാഹം കഴിക്കുന്ന വിവരം അറിഞ്ഞതെന്നും ഷാഫി അഹമ്മദിന്റെ മക്കള്‍ പ്രതികരിച്ചു.
Check Also
Close