NEWS

അപേക്ഷകളില്‍ ഇനിമുതല്‍ ‘താഴ്മയായി’ എന്ന പദം വേണ്ട

തിരുവനന്തപുരം :തിരുവനന്തപുരം: സര്‍ക്കാരില്‍ നല്‍കുന്ന അപേക്ഷകളില്‍ ഇനിമുതല്‍ ‘താഴ്മയായി’ എന്ന പദം വേണ്ട.

‘താഴ്മയായി’ എന്ന പദം ഉപയോഗിക്കരുതെന്നാണ് പുതിയ സർക്കുലർ വഴി സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരിക്കുന്നത്.

 

Signature-ad

 

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന അപേക്ഷാഫോമുകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ലെന്നും ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയാവും എന്നുമാണ് നിർദ്ദേശം.ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇക്കാര്യത്തില്‍ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Back to top button
error: