KeralaNEWS

മത്സരയോട്ടം, കൂട്ടത്തല്ല്; മട്ടന്നൂരിൽ സ്വകാര്യ ബസുകൾ കസ്റ്റഡിയിൽ

മട്ടന്നൂർ: സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഉച്ചകഴിഞ്ഞ് മൂന്നോടെ മട്ടന്നൂർ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കണ്ണൂരിൽനിന്നു ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹരിശ്രീ, പ്രസാദം ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.

കണ്ണൂരിൽനിന്നു മത്സരിച്ചോടിയെത്തിയ ബസുകൾ, മട്ടന്നൂർ ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി ഇരു ബസുകളും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: