NEWS

ബൈക്ക് അപകടത്തിൽ സൈനികൻ മരിച്ചു

ചെങ്ങന്നൂർ: എംസി റോഡിൽ മഴുക്കീറിന് സമീപമുണ്ടായ വാഹനാപകടത്തിൽ സൈനികൻ മരിച്ചു.ഇടനാട് കൈതകാട്ടിൽ ശ്രീകുമാറിന്റെ മകൻ ശ്രീനു (25) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.15ഓടെ എം.സി റോഡിൽ മഴുക്കീർ പെട്രോൾ പമ്പിനു മുൻവശത്തുവെച്ചാണ് അപകടം.
പ്രാവിൻകൂട് ഭാഗത്ത് നിന്നും കല്ലിശ്ശേരിയിലേക്ക് പിതൃസഹോദരന്റെ മകൾ സോനുവിനൊപ്പം വരികയായിരുന്ന ശ്രീനുവിന്റെ ബൈക്ക് പെട്രോൾ പമ്പിൽ നിന്നും ഇറങ്ങി വന്ന മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റ സോനുവിനെ പെട്ടെന്ന് തന്നെ കല്ലിശ്ശേരി കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൈനികനായ ശ്രീനു രണ്ട് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിയത്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
അമ്മ: പുഷ്പലത, സഹോദരി: ശ്രുതി..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: