ആലപ്പുഴ: സുഹൃത്തിനൊപ്പം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്നവഴിയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടേമുറി കൊച്ചിലേട പറമ്പില്‍ അബ്ദുള്‍ ഹക്കിം- നെസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കിം (21) ആണ് മരിച്ചത്.
െബെക്ക് ഓടിച്ചിരുന്ന തൃക്കുന്നപ്പുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഷയാസ് മണ്‍സിലില്‍ ബഷീറിന്റെ മകന്‍ ഷയാസിനെ (20) ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍െച്ച 4.45ന് െബെപ്പാസ് റോഡില്‍ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജങ്ഷന് മുകള്‍ ഭാഗത്തായിരുന്നു അപകടം.
കര്‍ണ്ണാടക മംഗലാപുരം യോനപ്പോയ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബി.എസ്‌സി. ന്യൂറോ ഫിസിയോളജി ടെക്‌നോളജി കോഴ്‌സിലെ വിദ്യാര്‍ഥിയാണ് ഫൗസിയ. ബക്രീദ് അവധി ലഭിച്ചതോടെ മംഗലാപുരത്ത് നിന്നും എറണാകുളത്തെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ശേഷം അവിടെ നിന്ന് ഫൗസി െബെക്കില്‍ സുഹൃത്തുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന െബെക്ക് തെന്നിമറിഞ്ഞത്.
അപകടത്തില്‍പ്പെട്ട ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതുവഴി വന്ന വാഹനയാത്രക്കാരും പോലീസും ചേര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൗസിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്ക് ഗുരുതരമായതിനാല്‍ ഷയാസിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
സൗത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിദേശത്തുള്ള പിതാവ് ഹക്കിം എത്തിയശേഷമായിരിക്കും സംസ്‌കാരം. നൗഫിയ സഹോദരിയാണ്.