NEWS

ഐആര്‍സിടിസി തിരുപ്പതി ബാലാജി ദര്‍ശന്‍ പാക്കേജ്; കുറഞ്ഞ ചിലവില്‍ എളുപ്പയാത്ര

ഹാവിഷ്ണുവിന്‍റെ അവതാരമായ തിരുപ്പതി വെങ്കിടേശ്വര ദര്‍ശനം ഏറെ പുണ്യകരമാണെന്നാണ് വിശ്വാസം. ഒരൊറ്റ തിരുപ്പതി ദര്‍ശനത്തില്‍ ലഭിക്കാത് അനുഗ്രഹങ്ങളില്ല എന്നാണ് വിശ്വാസമെന്നതിനാല്‍ ഓരോ ദിവസവും ഇവിടേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഭൂലോകവൈകുണ്ഠം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കലിയുഗത്തിൽ ഭഗവാന്റെ ശരണം പ്രാപിച്ചെത്തുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊള്ളുന്നത് എന്ന് വിശ്വാസം . തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആണ്.
തിരുപ്പതി ദര്‍ശനത്തിനു വരുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കായി കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഐആര്‍സിടിസി അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ ബുക്കിങ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം…
ഐആര്‍സിടിസിയുടെ തിരുപ്പതി ബാലാജി ദര്‍ശന്‍ ട്രെയിന്‍ ടൂർ പോക്കറ്റിനിണങ്ങുന്ന തുകയില്‍ തിരുപ്പതി ദര്‍ശനം നടത്തി തിരികെ വരുവാന്‍ യാത്രക്കാരെ സഹായിക്കുന്ന പാക്കേജാണ്.
ഒരു രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കുന്ന യാത്ര കോയമ്പത്തൂരില്‍ നിന്നാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പാലക്കാട് വഴി കോയമ്പത്തൂരില്‍ എത്തി ഇതില്‍ പങ്കെടുക്കാം.എല്ലാ ചൊവ്വാഴ്ചയും ഈ പാക്കേജില്‍ കോയമ്പത്തൂരില്‍ നിന്നും യാത്ര ആരംഭിക്കും. ആകെ 31 ബെര്‍ത്താണ് ഓരോ യാത്രയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നത്.
2എസ്, സിസി ക്ലാസുകളാണ് ഈ യാത്രയ്ക്കായി തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്നത്. തിരുപ്പതിക്ക് പോകുമ്പോള്‍ 2എസില്‍ D1 കോച്ചില്‍ 25 മുതല്‍ 48 വരെ സീറ്റും സിസി ക്ലാസില്‍ CI കോച്ചില്‍ 29 cglnd] 35 വരെ ഏഴു സീറ്റുമാണ് ലഭിക്കുക.തിരികെ വരുമ്പോള്‍ 2S ക്ലാസില്‍ D8 കോച്ചില്‍ 1 മുതല്‍ 24 വരെ സീറ്റും CC ക്ലാസില്‍ C1 kച്ചില്‍ 44 മുതല്‍ 50 വരെ സീറ്റുകളും ആണ് മാറ്റിവെച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 6.00 മണിക്ക് കോയമ്പത്തൂര്‍ (CBE) ‌റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നമ്പര്‍ 22616 യാര് പുറപ്പെടും. കോയമ്പത്തൂര്‍-തിരുപ്പതി സ്പെഷ്യല്‍ ട്രെയിനാണിത്. 6.43ന് തിരുപ്പൂര്‍, 7.25ന് ഈറോഡ് ജംങ്ഷന്‍ 8.22ന് സേലം ജംങ്ഷന്‍, ജോലാര്‍പെട്ടെ ജംങ്ഷന്‍ 10.03, കട്പാടി ജംങ്ഷന്‍ 11.23 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്ന പ്രധാന സ്റ്റേഷനുകളിലെ സമയം. ഉച്ചകഴിഞ്ഞ് 1.20 ഓടുകൂടി ട്രെയിന്‍ തിരുപ്പതിയിലെത്തും.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരെ ഹോട്ടലില്‍ പോയി ചെക്ക്ഇന്‍ ചെയ്യും. അതിന ശേഷം കാളഹസ്തി ക്ഷേത്രം, തിരുച്ചനൂര്‍ പത്മാവതി അമവാരി ക്ഷേത്രവും സന്ദര്‍ശിക്കും.ശേഷം അതേ ഹോട്ടലിൽ തിരികെയെത്തും രാത്രി ഭക്ഷണവും ഇവിടെ നിന്നാണ്.
രണ്ടാം ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്തശേഷം തിരുമല ദര്‍ശനത്തിനായി യാത്ര തിരിക്കും.ദര്‍ശനത്തിനും ക്ഷേത്ര സന്ദർശനത്തിനും ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ തിരുപ്പതി റെയില്‍വേ സ്റ്റേഷനിലേക്ക് വരും. ട്രെയിന്‍ നമ്പര്‍ 22615 തിരുപ്പതി-കോയമ്പത്തൂര്‍ സ്പെഷ്യല്‍ ട്രെയിനില്‍ മടക്കയാത്ര. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി 10.45ന് എത്തിച്ചേരും.
 കാട്പാടി ജങ്ഷനില്‍ 4.33 പിഎം, ജോലാർപേട്ട 6.08, സേലം – 7: 37, ഈറോഡ് – 8:37 / തിരുപ്പൂർ – 9: 23 / കോയമ്പത്തൂർ -10: 45 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ ട്രെയിന്‍ പ്രധാന സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയം.
തിരഞ്ഞെടുക്കുന്ന സൗകര്യത്തിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരും. (തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്) 4,100/- രൂപ മുതൽ  മുകളിലോട്ടാണ് ചാർജ്.
സിംഗിൾ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 7,800/- രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 5,400/- രൂപയുംആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 6,800/- രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 4,400/- രൂപയുംആയിരിക്കും. ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 6,500/- രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 4,100/- രൂപയും ആണ് ഈടാക്കുക.
5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 6,000 രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവരാത്തില്‍ 3,600 രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 5,600 രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 3,100/- രൂപയും ടിക്കറ്റ് നിരക്ക് വരും.

Back to top button
error: