NEWS

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു.മോഹൻലാൽ ആണ് വിജയിയെ പ്രഖ്യാപിച്ചത്.
വാള്‍ട്ട് ഡിസ്നി കമ്ബനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍റെ കൂടി സാന്നിധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്.
ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നിവർ പുറത്തായിരുന്നു.അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവര്‍ ഇരുവരെയും മോഹന്‍ലാല്‍ അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വേദിയില്‍ സജ്ജീകരിച്ച സ്ക്രീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്പ്ലേ ചെയ്തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്ന് ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ ടൈറ്റില്‍ വിജയി ആയത്.
20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച്‌ 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: