കോഴിക്കോട്: കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍, ഷിജു (ടിങ്കു) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ബുഷര്‍. വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഷിജു.
അതേസമയം, കെഎസ്‍യു നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് ഡിസിസി ആരോപിച്ചു.