17കാരിയെ കാണാനില്ലെന്ന് പരാതി, പുറത്തറിഞ്ഞത് പീഡനം; യുവാവ് അറസ്റ്റില്‍

വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി അലക്‌സ് (24) ആണ് അറസ്റ്റിലായത്.
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ: കെ.പി. ടോംസണ്‍, എസ്.ഐ: അഭിലാഷ്., എ.എസ്.ഐ. ബിജു കെ. തോമസ്, ഷെറിന്‍ സ്റ്റീഫന്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP






