തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. കണിയാപുരത്ത് മദ്യപസംഘം മൂന്നു യുവാക്കളെ ആക്രമിച്ചതാണ് ഇതിൽ അവസാനത്തേത്.പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കമ്പി വടികൊണ്ടുള്ള അടിയില്‍ ജനിയുടെ തലയ്ക്ക് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്.
പായ്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചിട്ടുണ്ട്. വീടിന്റെ ജനൽ ചില്ലുകൾ പൂർണമായും ഇവരുടെ ആക്രമണത്തിൽ തകർന്നു