NEWS

വെള്ളക്കെട്ടിൽ വീണ് 11കാരൻ മരിച്ചു

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ അഫനാസ് അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. ഒഴിഞ്ഞവളപ്പ് റിസോട്ടിനു സമീപത്തെ കടലിലേക്കു സംഗമിക്കുന്ന കൈതതോടിനു സമീപത്താണ് സംഭവം. ബഹളം കേട്ട് ഓടി എത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല

കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പിലെ വെള്ളക്കെട്ടിൽ വീണ് 11കാരൻ മരിച്ചു. ഞാണിക്കാവിലെ നാസർ – സുഹ്റ ദമ്പതികളുടെ മകൻ അഫനാസ് ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. ഒഴിഞ്ഞവളപ്പ് റിസോട്ടിനു സമീപത്തെ കടലിലേക്കു സംഗമിക്കുന്ന കൈതതോടിനു സമീപത്താണ് സംഭവം.
ബഹളം കേട്ട് സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാശുപത്രിലേക്ക് മാറ്റി. അനസ്, അജിനാസ് ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

Back to top button
error: